1 Samuel 2:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്‍റെ ഭൃത്യന്‍ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതന്‍ സ്വീകരിക്കുകയില്ല” എന്നു പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും.
Malayalam 1992 MBSI
മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോടുപുരോഹിതന്നു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന്‍ വാങ്ങുകയില്ല എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മേദസ്സു ദഹിപ്പിക്കും മുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: പുരോഹിതന് വറുക്കുന്നതിന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്ന് പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്‍റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവന്‍ വാങ്ങുകയില്ല എന്നു പറയും.
Malayalam Bible POC-ML 2013
കൂടാതെ, മേദസ്‌സ് ദഹിപ്പിക്കുന്നതിനു മുമ്പുതന്നെ ബലിയര്‍പ്പിക്കുന്നവനോട് പുരോഹിതന്‍െറ ഭൃത്യന്‍ വന്നു പറയും: പുരോഹിതനുവേണ്ടി പാകംചെയ്യാന്‍ കുറെമാംസം തരുക; പച്ചമാംസമല്ലാതെ വേവിച്ചത് അദ്‌ദേഹം സ്വീകരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും.