1 Samuel 2:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാല്‍ ഒരുവന്‍ സര്‍വേശ്വരനോടു പാപം ചെയ്താല്‍ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സര്‍വേശ്വരന്‍ അവരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്‍റെ ഉപദേശം അവര്‍ ശ്രദ്ധിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
Malayalam 1992 MBSI
മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ നിശ്ചയിച്ചതുകൊണ്ടു അവര്‍ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും എന്ന് പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്ക് അനുസരിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ നിശ്ചയിച്ചതുകൊണ്ട് അവര്‍ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
Malayalam Bible POC-ML 2013
മനുഷ്യന്‍മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കും; കര്‍ത്താവിനോടു പാപം ചെയ്‌താല്‍ ആര്‍ മാധ്യസ്‌ഥ്യം വഹിക്കും? പക്‌ഷേ, അവര്‍ പിതാവിന്‍െറ വാക്കു കേട്ടില്ല. കാരണം, അവരെ നശിപ്പിക്കാന്‍ കര്‍ത്താവ് നിശ്‌ചയിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു.