1 Samuel 2:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാനും ധൂപാര്‍പ്പണം നടത്താനും എന്‍റെ സന്നിധിയില്‍ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നുമായി അവനെ മാത്രം എന്‍റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേല്‍ജനം ഹോമയാഗമായി അര്‍പ്പിച്ചതെല്ലാം ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.
Malayalam 1992 MBSI
എന്റെ യാഗപീഠത്തിന്മേല്‍ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയില്‍ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്റെ സകലഗോത്രത്തില്‍നിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്‍മക്കളുടെ സകലദഹനയാഗങ്ങളെയും ഞാന്‍ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്‍റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്‍റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു.
Malayalam Bible POC-ML 2013
എന്‍െറ ബലിപീഠത്തെ സമീപിക്കാനും ധൂപാര്‍പ്പണം നടത്താനും എന്‍െറ മുന്‍പില്‍ എഫോദു ധരിക്കാനും ഇസ്രായേലിന്‍െറ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാന്‍ അവനെ എന്‍െറ പുരോഹിതനായി തിരഞ്ഞെടുത്തു. ഇസ്രായേല്‍മക്കള്‍ ദഹനബലിക്ക്‌ അര്‍പ്പിച്ചതെല്ലാം നിന്‍െറ പിതൃഭവനത്തിനു ഞാന്‍ കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി.