1 Samuel 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു, അഗതിയെ കുപ്പയില്‍നിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാര്‍ക്കൊപ്പം ഇരുത്താനും അവര്‍ക്കു മാന്യസ്ഥാനങ്ങള്‍ നല്‌കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സര്‍വേശ്വരന്‍റേത്; ഭൂമിയെ അതിന്മേല്‍ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
Malayalam 1992 MBSI
അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു; അഗതിയെ കുപ്പ യിൽനിന്ന് എഴുന്നേല്പിക്കുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നേ. ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദരിദ്രനെ പൊടിയിൽനിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങള്‍ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു. അഗതിയെ കുപ്പയില്‍നിന്നു സമുദ്‌ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തി, ഉന്നതസ്‌ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്‍േറതാണ്. അതിന്‍മേല്‍ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു. “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്; അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.