1 Samuel 20:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരേമറിച്ച് ‘അമ്പു നിന്‍റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാല്‍ നീ പൊയ്‍ക്കൊള്ളണം; കാരണം സര്‍വേശ്വരന്‍ നിന്നെ അകലത്തേക്ക് അയയ്‍ക്കുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ ഞാന്‍ ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാല്‍ നിന്റെ വഴിക്കു പൊയ്ക്കൊള്‍ക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്ത് എന്നു പറഞ്ഞാൽ നീ നിന്റെ വഴിക്കു പൊയ്ക്കൊള്ളുക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഞാന്‍ ബാല്യക്കാരനോട്: അമ്പ് നിന്‍റെ അപ്പുറത്ത് അതാ എന്നു പറഞ്ഞാൽ നിന്‍റെ വഴിക്കു പൊയ്ക്കൊള്‍ക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അമ്പ്‌ നിനക്ക്‌ അപ്പുറത്താണെന്നു പറഞ്ഞ്‌ കുട്ടിയെ അയച്ചാല്‍ നീ പൊയ്‌ക്കൊള്ളണം. കര്‍ത്താവു നിന്നെ അകലത്തേയ്‌ക്ക്‌ അയയ്‌ക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ‘നോക്കൂ, അമ്പുകൾ നിന്റെ അപ്പുറത്ത് അതാ,’ എന്നു ഞാൻ ആ ബാലനോടു വിളിച്ചുപറയുന്നപക്ഷം നീ പൊയ്ക്കൊള്ളൂ; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.