1 Samuel 20:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്‍റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാന്‍ എതിര്‍വശത്തും അബ്നേര്‍ ശൗലിന്‍റെ അടുത്തും ഇരുന്നു. ദാവീദിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
Malayalam 1992 MBSI
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേല്‍ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റുനിന്നു. അബ്നേര്‍ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ പീഠത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് പതിവുപോലെ ചുവരിനരികെയുള്ള തന്‍റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റു നിന്നു. അബ്നേര്‍ ശൗലിന്‍റെ അരികെ ഇരുന്നു; ദാവീദിന്‍റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
Malayalam Bible POC-ML 2013
രാജാവ്‌ പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്‍െറ ഇരിപ്പിടത്തിലിരുന്നു; ജോനാഥാന്‍ എതിര്‍വശത്തും, അബ്‌നേര്‍ സാവൂളിന്‍െറ സമീപത്തും. ദാവീദിന്‍െറ ഇരിപ്പിടമാകട്ടെ ഒഴിഞ്ഞു കിടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആചാരമര്യാദകളനുസരിച്ച് ഭിത്തിയോടു ചേർന്നുള്ള തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. യോനാഥാൻ അദ്ദേഹത്തിന് അഭിമുഖമായിരുന്നു. ശൗലിന്റെ പാർശ്വത്തിൽ അബ്നേർ ഇരുന്നു. എന്നാൽ ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു.