1 Samuel 20:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ ഉടനെ യോനാഥാനെ കൊല്ലുവാന്‍ അവന്‍റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാന്‍ തന്‍റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോള്‍ മനസ്സിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ ശൌല്‍ അവനെ കൊല്ലുവാന്‍ അവന്റെ നേരെ കുന്തം ചാടി; അതിനാല്‍ തന്റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് യോനാഥാൻ അറിഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ശൗൽ അവനെ കൊല്ലുവാന്‍ അവന്‍റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്‍റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.
Malayalam Bible POC-ML 2013
സാവൂള്‍ ജോനാഥാനെ കൊല്ലാന്‍ അവന്‍െറ നേരേ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലാന്‍തന്നെതന്‍െറ പിതാവു തീരുമാനിച്ചിരിക്കയാണെന്ന്‌ അവനു മനസ്‌സിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ശൗൽ അവനെ കൊല്ലുന്നതിനായി അവന്റെനേരേ കുന്തമോങ്ങി. അപ്പോൾ തന്റെ പിതാവു ദാവീദിനെ കൊല്ലുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്ന് യോനാഥാന് ബോധ്യമായി.