1 Samuel 20:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പിതാവ് എന്നെ അന്വേഷിച്ചാല്‍ ദാവീദു തന്‍റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള വാര്‍ഷിക യാഗത്തില്‍ പങ്കെടുക്കാന്‍ തന്‍റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാന്‍ നിര്‍ബന്ധപൂര്‍വം അനുവാദം അപേക്ഷിച്ചു എന്നു പറയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
Malayalam 1992 MBSI
നിന്റെ അപ്പന്‍ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാല്‍ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വര്‍ഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ: “ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്ന് ബോധിപ്പിക്കേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ അപ്പന്‍ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്‍ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്‍റെ കുലത്തിനെല്ലാം അവിടെ വര്‍ഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം.
Malayalam Bible POC-ML 2013
നിന്‍െറ പിതാവ്‌ എന്നെതിരക്കിയാല്‍ ദാവീദ്‌ തന്‍െറ കുടുംബം മുഴുവനും ചേര്‍ന്നുള്ള വാര്‍ഷികബലിക്ക്‌ ബേത്‌ ലെഹെമില്‍പോകാന്‍ അനുമതിക്കായികേണപേക്‌ഷിച്ചുവെന്നു പറയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയുടെ പിതാവ് എന്റെ അസാന്നിധ്യം മനസ്സിലാക്കുകയും എന്നെ അന്വേഷിക്കുകയുംചെയ്താൽ, ‘ബേത്ലഹേമിൽ തന്റെ പിതൃനഗരത്തിൽ തന്റെ കുലത്തിനെല്ലാം ഒരു വാർഷികബലി ഉള്ളതിനാൽ അവിടേക്കു പോകണമെന്ന് ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു’ എന്നു മറുപടി പറയണം.