1 Samuel 20:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാല്‍ അങ്ങയുടെ ദാസന്‍ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാല്‍ എന്നെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
Malayalam 1992 MBSI
കൊള്ളാമെന്നു അവന്‍ പറഞ്ഞാല്‍ അടിയന്നു ശുഭം; അല്ല, കോപിച്ചാല്‍അവന്‍ ദോഷം നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശരി എന്ന് അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ്; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊള്ളാമെന്ന് അവന്‍ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവന്‍ ദോഷം നിര്‍ണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം.
Malayalam Bible POC-ML 2013
അവന്‍ അതുകേട്ടു തൃപ്‌തനായാല്‍ ഈ ദാസന്‍െറ ഭാഗ്യം; കുപിതനായാല്‍, എന്നോടു തിന്‍മചെയ്യാന്‍ ഉറച്ചിരിക്കുന്നുവെന്നു മനസ്‌സിലാക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘കൊള്ളാം, പൊയ്ക്കൊള്ളട്ടെ,’ എന്ന് അദ്ദേഹം പറയുന്നപക്ഷം അങ്ങയുടെ ദാസനായ ഞാൻ സുരക്ഷിതനാണ്. എന്നാൽ അതിൽ അദ്ദേഹം കോപാകുലനായിത്തീർന്നെങ്കിൽ, അദ്ദേഹം എനിക്കു ദോഷം നിരൂപിച്ചിരിക്കുന്നു എന്ന് അങ്ങേക്കു മനസ്സിലാക്കാം.
Recommended Reading