1 Samuel 20:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാഥാന്‍ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്‍റെ പിതാവ് നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാല്‍ ഞാന്‍ അതു നിന്നോടു പറയാതിരിക്കുമോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു യോനാഥാന്‍ അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാല്‍ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യോനാഥാൻ: “അങ്ങനെ നിനക്കു ഭവിക്കാതിരിക്കട്ടെ; എന്റെ പിതാ‍വ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് യോനാഥാന്‍: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്‍റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ജോനാഥാന്‍ പറഞ്ഞു: അതു സംഭവിക്കാതിരിക്കട്ടെ! എന്‍െറ പിതാവ്‌ നിന്നെ ദ്രാഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ അറിഞ്ഞാല്‍ ഞാന്‍ നിന്നോട്‌ പറയാതിരിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല,” യോനാഥാൻ പ്രതിവചിച്ചു. “എന്റെ പിതാവു നിനക്കു ദോഷം നിരൂപിക്കുന്നു എന്നതിന് ഒരു ചെറുസൂചനയെങ്കിലും കിട്ടിയാൽ ഞാനതു നിന്നെ അറിയിക്കാതിരിക്കുമോ?”