1 Samuel 21:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവിടെ ഭ്രാന്തന്മാരില്ലാഞ്ഞിട്ടാണോ എന്‍റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കുന്നതിന് ഇവനെ എന്‍റെ കൊട്ടാരത്തില്‍ കൊണ്ടുവന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ മുമ്പാകെ ഭ്രാന്തുകളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്റെ അരമനയിലോ ഇവന്‍ വരേണ്ടതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത്” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്റെ അരമനയിലോ ഇവന്‍ വരേണ്ടത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്‍െറ മുന്‍പില്‍ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്‍മാര്‍ കുറവാണോ? എന്‍െറ കൊട്ടാരത്തിലാണോ ഇവന്‍ വരേണ്ടത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ നാട്ടിലെങ്ങും ഭ്രാന്തമാർ ഇല്ലാഞ്ഞിട്ടോ എന്റെമുമ്പിൽ ഭ്രാന്തുകളിക്കാൻ നിങ്ങൾ ഈ മനുഷ്യനെ ഇങ്ങോട്ടുകൊണ്ടുവന്നത്? ഇത്തരക്കാർ വരേണ്ടത് എന്റെ അരമനയിലോ?”