1 Samuel 21:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് പുരോഹിതനോട് പറഞ്ഞു: “യാത്ര പോകുമ്പോഴെല്ലാം ഞങ്ങള്‍ സ്‍ത്രീസമ്പര്‍ക്കം ഒഴിവാക്കും; സാധാരണ യാത്രയില്‍പോലും എന്‍റെ ഭൃത്യന്മാര്‍ ആചാരപരമായി ശുദ്ധി ആചരിക്കുമെങ്കില്‍ ഇന്ന് അവര്‍ എത്ര ശുദ്ധരായിരിക്കും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
ദാവീദ് പുരോഹിതനോടുഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പേള്‍ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് പുരോഹിതനോട്: മൂന്ന് ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് പുരോഹിതനോട്: ഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പോള്‍ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദുപറഞ്ഞു: സത്യമായി ഞാന്‍ യാത്ര പോകുമ്പോഴൊക്കെ ഞങ്ങള്‍ സ്‌ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണയാത്രയില്‍പ്പോലും എന്‍െറ ഭൃത്യന്‍മാരുടെ പാത്രങ്ങള്‍ ശുദ്‌ധിയുള്ളവയായിരിക്കും;അതിലെത്രയോ അധികമായി ഇന്ന്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു.