1 Samuel 21:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്‍ പറഞ്ഞു: “ഏലാ താഴ്വരയില്‍വച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗോല്യാത്തിന്‍റെ വാള്‍ ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വച്ചിട്ടുണ്ട്; അതു വേണമെങ്കില്‍ എടുത്തുകൊള്ളുക; അതല്ലാതെ വേറൊന്നുമില്ല.” ദാവീദ് പറഞ്ഞു: “അതിനു തുല്യമായി മറ്റൊന്നില്ല; അത് എനിക്കു തരിക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ പുരോഹിതൻ: ഏലാ താഴ്‌വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ പുരോഹിതന്‍ ഏലാ താഴ്വരയില്‍വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍ ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍ എടുത്തുകൊള്‍ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവെച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു. “അതിന് തുല്യം മറ്റൊന്നുമില്ല; അത് എനിക്ക് തരണം” എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ പുരോഹിതന്‍: ഏലാതാഴ്വരയിൽവച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍ ഏഫോദിന്‍റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊള്‍ക; അതല്ലാതെ വേറേ ഒന്നുമില്ല എന്നു പറഞ്ഞു. അതിനു തുല്യം മറ്റൊന്നുമില്ല; അത് എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible POC-ML 2013
പുരോഹിതന്‍ പറഞ്ഞു: ഏലാതാഴ്‌വരയില്‍ വച്ച് നീ കൊന്ന ഫിലിസ്‌ത്യനായ ഗോലിയാത്തിന്‍െറ വാള്‍ എഫോദിന്‍െറ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതൻ മറുപടി പറഞ്ഞു: “അങ്ങ് ഏലാതാഴ്വരയിൽവെച്ചു വധിച്ച ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഇവിടെയുണ്ട്. ഏഫോദിന്റെ പിറകിൽ അതൊരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. അങ്ങേക്ക് ആവശ്യമെങ്കിൽ അതെടുക്കാം. അതല്ലാതെ മറ്റു വാളൊന്നും ഇവിടെയില്ല.” “അതിനുതുല്യം മറ്റൊന്നില്ലല്ലോ! അതെനിക്കു തരൂ,” എന്നു ദാവീദ് പറഞ്ഞു.