1 Samuel 22:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹീമേലെക്ക് പറഞ്ഞു: “അങ്ങയുടെ സേവകരില്‍ ദാവീദിനെക്കാള്‍ വിശ്വസ്തനായി മറ്റാരുണ്ട്? അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകപ്രമാണിയും കൊട്ടാരത്തില്‍ ബഹുമാന്യനുമല്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
Malayalam 1992 MBSI
അഹീമേലെക്‍ രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളു? അവന്‍ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില്‍ ചേരുന്നവനും രാജധാനിയില്‍ മാന്യനും ആകുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹീമേലെക്ക് രാജാവിനോട്:“ തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്റെ മരുമകനും, അങ്ങയുടെ ആലോചനയിൽ ചേരുന്നവനും, രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹീമേലെക് രാജാവിനോട്: തിരുമനസ്സിലെ സകല ഭൃത്യന്മാരിലുംവച്ച് ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളൂ? അവന്‍ രാജാവിന്‍റെ മരുമകനും അവിടുത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
Malayalam Bible POC-ML 2013
അഹിമലെക്ക്‌ പറഞ്ഞു: അങ്ങയുടെ സേ വകന്‍മാരില്‍ ദാവീദിനോളം വിശ്വസ്‌തനായി വേറെയാരുണ്ട്‌? അവന്‍ അങ്ങയുടെ മരുമകനും അംഗരക്‌ഷകരുടെ അധിപനും അങ്ങയുടെ ഭവനത്തില്‍ ആദരിക്കപ്പെടുന്നവനും അല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ? അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ!