1 Samuel 22:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് അടുത്തുനിന്ന അംഗരക്ഷകരോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുവിന്‍. ഇവര്‍ ദാവീദിന്‍റെ വശത്തു ചേര്‍ന്നിരിക്കുന്നു; അവന്‍ ഒളിച്ചോടിയ വിവരം അറിഞ്ഞിട്ടും ഇവര്‍ എന്നെ അറിയിച്ചില്ല.” എന്നാല്‍ രാജഭൃത്യന്മാര്‍ സര്‍വേശ്വരന്‍റെ പുരോഹിതന്മാരെ കൊല്ലാന്‍ സന്നദ്ധരായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
Malayalam 1992 MBSI
പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടുചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഔടിപ്പോയതു അവര്‍ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല്‍ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോട് ചേർന്നിരിക്കുന്നു; ദാവീദ് ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഓടിപ്പോയത് അവര്‍ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന് രാജാവിന്‍റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.
Malayalam Bible POC-ML 2013
രാജാവ്‌ അടുത്തുനിന്ന അംഗരക്‌ഷകനോട്‌ ആജ്‌ഞാപിച്ചു: കര്‍ത്താവിന്‍െറ ആ പുരോഹിതന്‍മാരെ കൊന്നുകളയുക. അവരും ദാവീദിനോട്‌ ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയത്‌ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ല. എന്നാല്‍ കര്‍ത്താവിന്‍െറ പുരോഹിതന്‍മാരുടെ മേല്‍ കൈവയ്‌ക്കാന്‍ രാജഭൃത്യന്‍മാര്‍ തയ്യാറായില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല.