1 Samuel 22:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്മാരുടെ നഗരമായ നോബ്, ദോവേഗ് നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സ്‍ത്രീപുരുഷന്മാര്‍, കുഞ്ഞുകുട്ടികള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ സര്‍വവും അവന്‍ വാളിനിരയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
Malayalam 1992 MBSI
പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാല്‍ അവന്‍ സംഹരിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവന്‍ സംഹരിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
ആ പുരോഹിതന്‍മാരുടെ നഗരമായ നോബ് അവന്‍ നശിപ്പിച്ചു; പുരുഷന്‍മാര്‍, സ്‌ത്രീകള്‍, കുട്ടികള്‍, ശിശുക്കള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ എല്ലാറ്റിനെയും വാളിനിരയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി.