1 Samuel 22:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകനായ ഗാദ് ദാവീദിനോട് പറഞ്ഞു: “ഇനിയും ഗുഹയില്‍ പാര്‍ക്കാതെ യെഹൂദ്യയിലേക്കു പോകുക;” അങ്ങനെ ദാവീദ് ഹേരെത്ത് വനത്തിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുർഗ്ഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽ വന്നു.
Malayalam 1992 MBSI
എന്നാല്‍ ഗാദ്പ്രവാചകന്‍ ദാവീദിനോടുദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്‍വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഗാദ്പ്രവാചകന്‍ ദാവീദിനോട്: ദുര്‍ഗത്തിൽ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു.
Malayalam Bible POC-ML 2013
പ്രവാചകനായ ഗാദ്‌ ദാവീദിനോടു പറഞ്ഞു: സങ്കേതത്തില്‍ ഒളിച്ചിരുന്നതു മതി. യൂദാദേശത്തേക്കു പോവുക. അതനുസരിച്ച്‌ ദാവീദ്‌ ഹേരെത്തുവനത്തിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു.