1 Samuel 23:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദാവീദ് പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ഞാന്‍ നിമിത്തം ശൗല്‍ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
Malayalam 1992 MBSI
പിന്നെ ദാവീദ്യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌല്‍ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്നു അടിയന്‍ കേട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗൽ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്ന് എന്‍റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്ന് അടിയന്‍ കേട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
അനന്തരം, ദാവീദ് പ്രാര്‍ഥിച്ചു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, എന്നെപ്രതി കെയ്‌ലാനഗരത്തെനശിപ്പിക്കാന്‍ സാവൂള്‍ ഒരുങ്ങുന്നതായി അങ്ങേദാസന്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു.