1 Samuel 23:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെയീലാനിവാസികള്‍ എന്നെ ശൗലിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസന്‍ കേട്ടതുപോലെ ശൗല്‍ വരുമോ? ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവന്‍ വരും” അവിടുന്ന് അരുളിച്ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെയീലപൗരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.
Malayalam 1992 MBSI
കെയീലപൌരന്മാര്‍ എന്നെ അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെയീലാപൗരന്മാര്‍ എന്നെ അവന്‍റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്ന് യഹോവ അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
കെയ്‌ലാ നിവാസികള്‍ എന്നെ അവന്‍െറ കൈയില്‍ ഏല്‍പിച്ചുകൊടുക്കുമോ? അങ്ങയുടെ ദാസന്‍ കേട്ടതുപോലെ സാവൂള്‍ ഇങ്ങോട്ടുവരുമോ? ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന് ഉത്ത രമരുളണമേ! അവന്‍ വരുമെന്നു കര്‍ത്താവ് അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!” “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.