1 Samuel 23:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്നെയും എന്‍റെ കൂടെയുള്ളവരെയും കെയീലാനിവാസികള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവര്‍ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സര്‍വേശ്വരന്‍ മറുപടി നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് പിന്നെയും: കെയീലപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
Malayalam 1992 MBSI
ദാവീദ് പിന്നെയുംകെയീലപൌരന്മാര്‍ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് പിന്നെയും: കെയീലാപൗരന്മാര്‍ എന്നെയും എന്‍റെ ആളുകളെയും ശൗലിന്‍റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്ന് യഹോവ അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
ദാവീദ്‌ ചോദിച്ചു: കെയ്‌ലാക്കാര്‍ എന്നെയും എന്‍െറ ആള്‍ക്കാരെയും സാവൂളിന്‍െറ കൈയില്‍ ഏല്‍പിച്ചുകൊടുക്കുമോ? കര്‍ത്താവ്‌ പറഞ്ഞു: അവര്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു. “അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു.