1 Samuel 23:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിന്‍; അവന്‍ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവന്‍ വലിയ സൂത്രശാലിയാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളില്‍ അവനെ കണ്ടവര്‍ ആരെല്ലാമെന്നും അറിഞ്ഞുകൊള്‍വിന്‍; അവന്‍ വലിയ ഉപായി ആകുന്നു എന്നു ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്,അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്‍റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവര്‍ ആരെല്ലാമെന്നും അറിഞ്ഞുകൊള്‍വിന്‍; അവന്‍ വലിയ ഉപായി ആകുന്നു എന്നു ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ പോയി സൂക്‌ഷ് മമായി അന്വേഷിക്കുവിന്‍. അവന്‍െറ ഒളിസ്‌ഥലം എവിടെയെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്‌സിലാക്കുവിന്‍. അവന്‍ വലിയ തന്ത്രശാലിയാണെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്.