1 Samuel 23:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് വീണ്ടും സര്‍വേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയില്‍ ഏല്പിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടുഎഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോട്: എഴുന്നേറ്റ് കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയിൽ ഏല്പിക്കുമെന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
ദാവീദ്‌ വീണ്ടും കര്‍ത്താവിനോട്‌ ആരാഞ്ഞു; കര്‍ത്താവ്‌ പറഞ്ഞു: കെയ്‌ലായിലേക്കു പോവുക. ഫിലിസ്‌ത്യരെ ഞാന്‍ നിന്‍െറ കൈയില്‍ ഏല്‍പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു.