1 Samuel 24:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇന്ന് ഈ ഗുഹയില്‍ സര്‍വേശ്വരന്‍ അങ്ങയെ എന്‍റെ കൈയില്‍ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലര്‍ അങ്ങയെ കൊല്ലാന്‍ എന്നോടു പറഞ്ഞു. എന്നാല്‍ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്‍റെ യജമാനനെതിരായി ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു സര്‍വേശ്വരന്‍റെ അഭിഷിക്തനാണ്;’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
Malayalam 1992 MBSI
യഹോവ ഇന്നു ഗുഹയില്‍വെച്ചു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന്‍ കയ്യെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇന്നു ഗുഹയിൽവച്ചു നിന്നെ എന്‍റെ കൈയിൽ ഏല്പിച്ചിരുന്നു എന്നു നിന്‍റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്‍റെ യജമാനന്‍റെ നേരേ ഞാന്‍ കൈയെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ഇന്ന്‌ ഈ ഗുഹയില്‍വച്ച്‌ അങ്ങയെ എന്‍െറ കൈയില്‍ ഏല്‍പിച്ചതെങ്ങനെയെന്ന്‌ അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെകൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്‌തില്ല. എന്‍െറ യജമാനനെതിരേ ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു കര്‍ത്താവിന്‍െറ അഭിഷിക്‌തനാണെന്നു ഞാന്‍ അവരോടുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.