1 Samuel 24:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്‍റെ കൈയില്‍. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാന്‍ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാന്‍ സന്ദര്‍ഭം തിരക്കി നടക്കുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
Malayalam 1992 MBSI
എന്റെ പിതാവേ, കാണ്‍ക, എന്റെ കയ്യില്‍ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍ക; നിന്റെ മേലങ്കിയുടെ അറ്റം ഞാന്‍ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല്‍ എന്റെ കയ്യില്‍ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍ തേടിനടക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു.എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല.അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പിതാവേ, കാണ്‍ക, എന്‍റെ കൈയിൽ നിന്‍റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍ക; നിന്‍റെ മേലങ്കിയുടെ അറ്റം ഞാന്‍ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്‍റെ കൈയിൽ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍ തേടി നടക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ പിതാവേ, ഇതാ, എന്‍െറ കൈയില്‍ അങ്ങയുടെമേലങ്കിയുടെ ഒരു കഷണം. ഞാന്‍ അതിന്‍െറ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്‌തതിനാല്‍ ഞാന്‍ ദ്രാഹിയോ തെറ്റുകാരനോ അല്ലെന്ന്‌ അങ്ങ്‌ അറിഞ്ഞാലും. ഞാന്‍ അങ്ങേക്കെതിരേ തെറ്റുചെയ്‌തിട്ടില്ല. എന്നിട്ടും അങ്ങ്‌ എന്‍െറ ജീവന്‍ അപഹരിക്കാന്‍ അവസരം തേടിനടക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു.