1 Samuel 24:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എന്‍റെ മരണശേഷം എന്‍റെ സന്താനങ്ങളെ നിര്‍മ്മൂലമാക്കുകയില്ലെന്നും എന്‍റെ നാമം എന്‍റെ കുടുംബത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്നും സര്‍വേശ്വരന്‍റെ നാമത്തില്‍ നീ എന്നോടു ശപഥം ചെയ്യണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
Malayalam 1992 MBSI
ആകയാല്‍ നീ എന്റെ ശേഷം എന്റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്റെ പേര്‍ എന്റെ പിതൃഭവനത്തില്‍ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില്‍ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്,എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചുകള യുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നീ എന്‍റെ ശേഷം എന്‍റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്‍റെ പേര്‍ എന്‍റെ പിതൃഭവനത്തിൽനിന്നു മായിച്ചുകളകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.
Malayalam Bible POC-ML 2013
ആകയാല്‍, എനിക്കുശേഷം എന്‍െറ സന്തതിയെ നിര്‍മൂലമാക്കി എന്‍െറ നാമം എന്‍െറ പിതൃഭവനത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്ന്‌ കര്‍ത്താവിന്‍െറ നാമത്തില്‍ നീ എന്നോടു സത്യം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”

Recommended Reading