1 Samuel 24:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് അനുയായികളോടു പറഞ്ഞു: “എന്‍റെ യജമാനനെതിരായി ഒരു ദോഷവും പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇടയാകരുതേ; അദ്ദേഹം സര്‍വേശ്വരന്‍റെ അഭിഷിക്തനാണല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന്‍റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്ക് ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അനുയായികളോടു പറഞ്ഞു: എന്‍െറ യജമാനനെതിരേ കൈയുയര്‍ത്താന്‍ അവിടുന്ന്‌ ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്‍െറ അഭിഷിക്‌ത നാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”