1 Samuel 25:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു പറഞ്ഞു: “എല്ലാവരും വാള്‍ അരയ്‍ക്കുകെട്ടി ഒരുങ്ങിക്കൊള്‍വിന്‍.” അവര്‍ അപ്രകാരം ചെയ്തു. ദാവീദും വാള്‍ ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേര്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തന്നെ നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു.
Malayalam 1992 MBSI
അപ്പോള്‍ ദാവീദ് തന്റെ ആളുകളോടുഎല്ലാവരും വാള്‍ അരെക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരെക്കു കെട്ടി; ദാവീദും വാള്‍ അരെക്കു കെട്ടി; ഏകദേശം നാനൂറുപേര്‍ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേര്‍ സാമാനങ്ങളുടെ അടുക്കല്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദ് തന്റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദാവീദ് തന്‍റെ ആളുകളോട്: എല്ലാവരും വാള്‍ അരയ്ക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരയ്ക്കു കെട്ടി; ദാവീദും വാള്‍ അരയ്ക്കു കെട്ടി; ഏകദേശം നാനൂറു പേര്‍ ദാവീദിന്‍റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറു പേര്‍ സാമാനങ്ങളുടെ അടുക്കൽ പാര്‍ത്തു.
Malayalam Bible POC-ML 2013
അവന്‍ അവരോടു പറഞ്ഞു: ഓരോരുത്ത രും വാള്‍ അരയില്‍ കെട്ടുവിന്‍. അവര്‍ അങ്ങനെചെയ്‌തു. ദാവീദും വാളെടുത്തു. നാനൂ റു പേര്‍ അവനോടുകൂടെ പോയി. ഇരുനൂറുപേര്‍ ഭാണ്‍ഡങ്ങള്‍ സൂക്‌ഷിക്കാന്‍ അവിടെത്തങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാവീദ് തന്റെ ആളുകളോട് ആജ്ഞാപിച്ചു: “നിങ്ങളുടെ വാൾ ധരിച്ചുകൊള്ളുക.” അതുകേട്ട് എല്ലാവരും താന്താങ്ങളുടെ വാൾ അരയ്ക്കുകെട്ടി. ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം പോയി. ശേഷിച്ച ഇരുനൂറുപേർ സാധനസാമഗ്രികൾ കാത്തുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു.