1 Samuel 25:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് പാരാന്‍മരുഭൂമിയിലേക്കു പോയി. മാവോന്‍ പട്ടണക്കാരനായ ഒരാള്‍ കര്‍മ്മേലില്‍ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാള്‍ക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കര്‍മ്മേലില്‍ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
Malayalam 1992 MBSI
കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍മ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാധനികനായിരുന്നു; അവനു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവനു കര്‍മ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്.