1 Samuel 25:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു വിചാരിച്ചു: “മരുഭൂമിയില്‍ ഇവനുള്ളതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതേ ആയിരുന്നല്ലോ; അവയിലൊന്നും നഷ്ടപ്പെട്ടില്ല. എന്നിട്ടും അയാള്‍ നന്മയ്‍ക്കു പകരം എന്നോടു തിന്മ പ്രവര്‍ത്തിച്ചു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മ ചെയ്തു.
Malayalam 1992 MBSI
എന്നാല്‍ ദാവീദ്മരുഭൂമിയില്‍ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തത്; അവന്‍റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മയ്ക്കു പകരം എനിക്ക് തിന്മ ചെയ്തു.
Malayalam Bible POC-ML 2013
ദാവീദു പറയുകയായിരുന്നു; മരുഭൂമിയില്‍ അവനുണ്ടായിരുന്നതൊക്കെ ഞാന്‍ കാത്തുസൂക്‌ഷിച്ചതു വെറുതെയായി. അവന്‍െറ വകയാതൊന്നും നഷ്‌ടപ്പെട്ടില്ല. അവനാകട്ടെ എന്നോടു നന്‍മയ്‌ക്കു പകരം തിന്‍മ ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദാവീദ്: “ഈ മനുഷ്യന്റെ സമ്പത്തിൽ യാതൊന്നും നഷ്ടമാകാതിരിക്കത്തക്കവണ്ണം ഞാൻ അവയെ കാത്തുരക്ഷിച്ചതെല്ലാം ഇന്നു വ്യർഥമായിത്തീർന്നിരിക്കുന്നു. അവനെനിക്ക്, നന്മയ്ക്കുപകരം തിന്മ ചെയ്തിരിക്കുന്നു.