1 Samuel 25:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍മ്മേലില്‍ ചെന്ന് തന്‍റെ പേരില്‍ നാബാലിനെ അഭിവാദനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കര്‍മ്മേലിലേക്ക് അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:
Malayalam 1992 MBSI
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതുനിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ ചെന്നു എന്റെ പേരില്‍ അവന്നു വന്ദനം ചൊല്ലി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് പത്ത് യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലുക:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞത്: നിങ്ങള്‍ കര്‍മ്മേലിൽ നാബാലിന്‍റെ അടുക്കൽ ചെന്ന് എന്‍റെ പേരിൽ അവന് വന്ദനം ചൊല്ലി:
Malayalam Bible POC-ML 2013
അവന്‍ പത്തു ചെറുപ്പക്കാരെ വിളിച്ച്‌, കാര്‍മലില്‍ച്ചെന്നു നാബാലിനെ എന്‍െറ പേരില്‍ അഭിവാദനംചെയ്യുക എന്നു പറഞ്ഞയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തന്റെ കൂട്ടത്തിൽനിന്ന് പത്തു ചെറുപ്പക്കാരെ വിളിച്ച് അവിടേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിൽ നാബാലിന്റെ അടുത്തേക്കു ചെല്ലുക. അദ്ദേഹത്തെ എന്റെ നാമത്തിൽ വന്ദനംചെയ്യുക.