1 Samuel 25:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാന്‍ അറിഞ്ഞു. അങ്ങയുടെ ഇടയന്മാര്‍ കര്‍മ്മേലില്‍ ആയിരുന്ന സമയത്തെല്ലാം അവര്‍ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങള്‍ അവരെ ഉപദ്രവിച്ചിരുന്നില്ല; അവര്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കു ഒന്നും കാണാതെ പോയതുമില്ല.
Malayalam 1992 MBSI
നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാര്‍ ഞങ്ങളോടു കൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലില്‍ ഇരുന്ന കാലത്തൊക്കെയും അവര്‍ക്കും ഒന്നും കാണാതെ പോയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്ക് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാര്‍ ഞങ്ങളോടുകൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവര്‍ക്ക് ഒന്നും കാണാതെ പോയതുമില്ല.
Malayalam Bible POC-ML 2013
നിനക്ക് ആടുകളുടെ രോമം കത്രിക്കുന്നവരുണ്ടെന്നു ഞാനറിയുന്നു. കാര്‍മലില്‍ ആയിരുന്ന കാലമെല്ലാം നിന്‍െറ ഇടയന്‍മാര്‍ ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരുപദ്രവവും ചെയ്‌തില്ല; അവര്‍ക്ക് നഷ്‌ടമൊന്നും വന്നതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഇപ്പോൾ താങ്കൾക്ക് ആടുകളുടെ രോമം കത്രിക്കുന്ന സമയമാണെന്നു ഞാൻ കേട്ടിരിക്കുന്നു. താങ്കളുടെ ഇടയന്മാർ ഞങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അവർക്കൊരുദ്രോഹവും ചെയ്തിട്ടില്ല. അവർ കർമേലിൽ ആയിരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല.