1 Samuel 26:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്താന്‍ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്‍റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈ വെപ്പാന്‍ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കല്‍ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈ വയ്പാന്‍ യഹോവ സംഗതി വരുത്തരുതേ; എങ്കിലും അവന്‍റെ തലയ്ക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ അഭിഷിക്‌തന്‍െറ മേല്‍കൈവയ്‌ക്കുന്നതില്‍നിന്ന്‌ അവിടുന്ന്‌ എന്നെതടയട്ടെ! ഇപ്പോള്‍ അവന്‍െറ തലയ്‌ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു.