1 Samuel 26:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ ജീവന്‍ വിലപ്പെട്ടതായി ഇന്നു ഞാന്‍ കണ്ടതുപോലെ എന്‍റെ ജീവനും സര്‍വേശ്വരസന്നിധിയില്‍ വിലപ്പെട്ടതായിരിക്കട്ടെ. എന്‍റെ സകല കഷ്ടതകളില്‍നിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിന്റെ ജീവൻ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവെക്കു വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ.
Malayalam 1992 MBSI
എന്നാല്‍ നിന്റെ ജീവന്‍ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നിന്‍റെ ജീവന്‍ ഇന്ന് എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ യഹോവയ്ക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ.
Malayalam Bible POC-ML 2013
അങ്ങയുടെ ജീവന്‍ ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എന്‍െറ ജീവന്‍ കര്‍ത്താവിന്‍െറ മുന്‍പിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്‌ടതകളിലുംനിന്ന് അവിടുന്ന് എന്നെ രക്‌ഷിക്കട്ടെ! സാവൂള്‍ ദാവീദിനോടു പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാനിന്ന് അങ്ങയുടെ ജീവൻ വിലയേറിയതായി കരുതിയതുപോലെതന്നെ, യഹോവ എന്റെ ജീവനും വിലയേറിയതായി കരുതി അവിടന്ന് എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിക്കുമാറാകട്ടെ!”