1 Samuel 26:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു രാത്രിയില്‍ ദാവീദും അബീശായിയും കൂടി പാളയത്തില്‍ എത്തി. തന്‍റെ കുന്തം തലയ്‍ക്കല്‍ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗല്‍ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
Malayalam 1992 MBSI
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയില്‍ പടജ്ജനത്തിന്റെ അടുക്കല്‍ ചെന്നു; ശൌല്‍ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കല്‍ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്‍റെ അടുക്കൽ ചെന്നു; ശൗൽ കൈനിലയ്ക്കകത്ത് കിടന്നുറങ്ങുകയായിരുന്നു; അവന്‍റെ കുന്തം അവന്‍റെ തലയ്ക്കൽ നിലത്തു തറച്ചിരുന്നു; അബ്നേരും പടജ്ജനവും അവനു ചുറ്റും കിടന്നിരുന്നു.
Malayalam Bible POC-ML 2013
ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിന്‍െറ അടുത്തെത്തി. സാവൂള്‍ തന്‍െറ കുന്തം തലയ്‌ക്കല്‍ കുത്തിനിര്‍ത്തിയിട്ട്‌ കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു.