1 Samuel 27:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാള്‍ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവന്‍ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവന്‍ എന്നും എന്‍റെ ദാസനായിരുന്നുകൊള്ളും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസം വെച്ചു.
Malayalam 1992 MBSI
ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ദാവീദ് സ്വജനമായ യിസ്രായേലിന് വെറുപ്പായതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും” എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ട് അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വാസംവച്ചു.
Malayalam Bible POC-ML 2013
അക്കീഷാകട്ടെ ദാവീദിനെ വിശ്വസിച്ചു. സ്വജനമായ ഇസ്രായേല്യരുടെ കഠിനമായ വെറുപ്പിനു സ്വയം പാത്രമായതിനാല്‍ അവന്‍ എന്നും തന്‍െറ ദാസനായിരിക്കുമെന്ന് അക്കീഷ് കരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.