1 Samuel 28:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ കാലത്തു ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ സേനകളെ ഒരുമിച്ചു കൂട്ടി. ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും അനുയായികളും യുദ്ധത്തിന് എന്‍റെ കൂടെ പോരണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊൾക എന്നു പറഞ്ഞു.
Malayalam 1992 MBSI
ആ കാലത്തു ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോടുനീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോട്: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിനു പോരേണം എന്ന് അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അക്കാലത്ത് ഫിലിസ്‌ത്യര്‍ ഇസ്രായേ ലിനോട്‌യുദ്‌ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തുയുദ്‌ധത്തിനു പോരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിനോടു പൊരുതുന്നതിനു തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ആഖീശ് ദാവീദിനോട്: “പടയിൽ നീയും നിന്റെ ആളുകളും എന്നോടുകൂടെ പോരേണ്ടതാണ് എന്നു നീ അറിയണം” എന്നു പറഞ്ഞു.