1 Samuel 28:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആ ദേവന്‍റെ രൂപം എങ്ങനെ?” ശൗല്‍ ചോദിച്ചു. അവള്‍ പറഞ്ഞു: “ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിട്ടുണ്ട്.” അതു ശമൂവേലാണെന്നു ശൗലിനു മനസ്സിലായി. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam 1992 MBSI
അവന്‍ അവളോടുഅവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല്‍ എന്നറിഞ്ഞു ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവളോട്: അവന്റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവള്‍: ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam Bible POC-ML 2013
അവന്‍ വീണ്ടും ചോദിച്ചു: അവന്‍െറ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്ന് സാവൂളിനു മനസ്‌സിലായി. അവന്‍ സാഷ്‌ടാംഗം വീണുവണങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു. “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു. അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.