1 Samuel 28:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞാന്‍ പറയുന്നത് അങ്ങു കേട്ടാലും; ഞാന്‍ അങ്ങയുടെ മുമ്പില്‍ വയ്‍ക്കുന്ന അല്പം അപ്പം ഭക്ഷിച്ചാലും. അതുകൊണ്ട് യാത്രയ്‍ക്കുവേണ്ട ശക്തി അങ്ങേക്കു ലഭിക്കും.” ശൗല്‍ അതു നിരസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
Malayalam 1992 MBSI
ആകയാല്‍ അടിയന്റെ വാക്കു നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്റെ മുമ്പില്‍ വെക്കട്ടെ; നീ തിന്നേണം; എന്നാല്‍ നിന്റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ അടിയന്‍റെ വാക്ക് നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്‍റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്‍റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇപ്പോള്‍ അങ്ങ്‌ ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ! ഞാന്‍ ഒരു കഷണം അപ്പം അങ്ങേക്കു തരട്ടെ?യാത്രയ്‌ക്ക്‌ ശക്‌തി ലഭിക്കാന്‍ അങ്ങ്‌ അതു ഭക്‌ഷിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!”