1 Samuel 28:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ അതു ശൗലിനും ഭൃത്യന്മാര്‍ക്കും വിളമ്പിക്കൊടുത്തു; അവര്‍ അതു ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോകുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.
Malayalam 1992 MBSI
അവള്‍ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പില്‍ വെച്ചു. അവര്‍ തിന്നു എഴുന്നേറ്റു രാത്രിയില്‍ തന്നേ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ അത് ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവര്‍ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.
Malayalam Bible POC-ML 2013
അവള്‍ അതു സാവൂളിനും ഭൃത്യന്‍മാര്‍ക്കും വിളമ്പി; അവര്‍ ഭക്‌ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.