1 Samuel 29:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫെലിസ്ത്യസേനാനായകന്മാര്‍ അവരെ കണ്ട്: “ഈ എബ്രായര്‍ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവന്‍ ഇസ്രായേല്‍രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്‍റെ കൂടെയാണു പാര്‍ക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞാന്‍ ഇവനില്‍ ഒരു കുറ്റവും കണ്ടിട്ടില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?“ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല“.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യപ്രഭുക്കന്മാര്‍: ഈ എബ്രായര്‍ എന്തിന് എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവന്‍ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാന്‍ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അക്കീഷ് അവരോടു പറഞ്ഞു: ഇത് ദാവീദല്ലേ? ഇസ്രായേല്‍രാജാവായ സാവൂളിന്‍െറ ഭൃത്യന്‍. ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ അഭയംപ്രാപി ച്ചനാള്‍മുതല്‍ ഇന്നുവരെ അവനില്‍ ഒരു കുറ്റവും ഞാന്‍ കണ്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു. ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു.