1 Samuel 29:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ തീര്‍ച്ചയായും സത്യസന്ധനും എന്നോടു കൂറുള്ളവനും ആണ്. നീ എന്‍റെ അടുക്കല്‍ വന്ന ദിവസംമുതല്‍ ഇന്നുവരെയും നിന്നില്‍ ഞാന്‍ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാല്‍ ഈ പ്രഭുക്കന്മാര്‍ക്കു നീ സ്വീകാര്യനല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കു നിന്നെ ഇഷ്ടമല്ല.
Malayalam 1992 MBSI
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു; “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ച് അവനോട്: യഹോവയാണ, നീ പരമാര്‍ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്‍റെ ഗമനാഗമനങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കൽ വന്ന നാള്‍മുതൽ ഇന്നുവരെയും ഞാന്‍ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാര്‍ക്ക് നിന്നെ ഇഷ്ടമല്ല.
Malayalam Bible POC-ML 2013
അക്കീഷ്‌ ദാവീദിനെ വിളിച്ചുപറഞ്ഞു: തീര്‍ച്ചയായും നീ സത്യസന്‌ധനാണ്‌. പാള യത്തില്‍ എന്നോടുകൂടെയുള്ള നിന്‍െറ പെരുമാറ്റം എനിക്കു തൃപ്‌തികരമായിരുന്നു. നീ എന്‍െറ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു കുറ്റവും കണ്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ആഖീശ് ദാവീദിനെ വിളിച്ചുപറഞ്ഞു. “ജീവനുള്ള യഹോവയാണെ, നീ വിശ്വസ്തനാണ്; സൈന്യത്തിൽ നീ എന്നോടൊപ്പം സേവനം ചെയ്യുന്നത് എനിക്കിഷ്ടവുമാണ്. നീ എന്റെ അടുത്തുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ നിന്നെ അംഗീകരിക്കുന്നില്ല.