1 Samuel 29:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ആഖീശിനോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ എന്നെ അനുവദിക്കാതിരിക്കത്തക്കവിധം ഞാന്‍ അങ്ങയെ സേവിക്കാന്‍ വന്ന ദിവസംമുതല്‍ ഇന്നുവരേക്കും എന്തു തെറ്റാണ് അങ്ങ് എന്നില്‍ കണ്ടിട്ടുള്ളത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
ദാവീദ് ആഖീശിനോടുഎന്നാല്‍ ഞാന്‍ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന്‍ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍ ഇന്നുവരെ നീ അടിയനില്‍ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്ന് പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് ആഖീശിനോട്: എന്നാൽ ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരേ ഞാന്‍ ചെന്ന് പൊരുതിക്കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ദാവീദ്‌ ചോദിച്ചു: ഞാന്‍ എന്താണ്‌ ചെയ്‌തത്‌? എന്‍െറ യജമാനനായരാജാവിന്‍െറ ശത്രുക്കള്‍ക്കെതിരായിയുദ്‌ധത്തിനു പോകാതിരിക്കാന്‍മാത്രം അങ്ങയുടെ സന്നിധിയില്‍ വന്ന നാള്‍മുതല്‍ ഇന്നുവരെ എന്തു തെറ്റാണ്‌ അങ്ങ്‌ എന്നില്‍ കണ്ടത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാവീദ് ആഖീശിനോട്: “എന്നാൽ ഞാനെന്തു ചെയ്തു? ഞാൻ അങ്ങയുടെ അടുത്തുവന്ന നാളുമുതൽ ഇന്നുവരെ ഈ ദാസനിൽ എന്തു കുറ്റം അങ്ങു കണ്ടിട്ടുണ്ട്? എന്റെ യജമാനനായ രാജാവിന്റെ വൈരികൾക്കെതിരേ ഞാൻ എന്തുകൊണ്ട് പൊരുതിക്കൂടാ?” എന്നു ചോദിച്ചു.