1 Samuel 29:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഖീശ് പറഞ്ഞു: “നീ എന്‍റെ മുമ്പില്‍ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. എങ്കിലും തങ്ങളോടൊത്തു നീ യുദ്ധത്തിനു പോരാന്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ സമ്മതിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
ആഖീശ് ദാവീദിനോടുഎനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍ ഫെലിസ്ത്യ പ്രഭുക്കന്മാര്‍അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: “അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഖീശ് ദാവീദിനോട്: എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍: അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുത് എന്നു പറഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
അക്കീഷ്‌ പറഞ്ഞു: നീ എന്‍െറ മുന്‍പില്‍ ദൈവദൂതനെപ്പോലെ നിഷ്‌കളങ്കനാണ്‌. എന്നാല്‍, നീ ഞങ്ങളോടൊത്തുയുദ്‌ധത്തിനു പോരേണ്ടാ എന്നാണ്‌ ഫിലിസ്‌ത്യസേനാധിപന്‍മാര്‍ പറയുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഖീശ് ദാവീദിനോട്: “എനിക്കറിയാം; എന്റെ കണ്ണിൽ നീ ഒരു ദൈവദൂതനെപ്പോലെ പ്രിയങ്കരനാണ്. എന്നിരുന്നാലും ‘അവൻ നമ്മോടൊപ്പം യുദ്ധത്തിനു വന്നുകൂടാ,’ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ പറഞ്ഞിരിക്കുന്നു.