1 Samuel 30:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പില്‍ നടത്തി; “ഇവ ദാവീദിന്‍റെ കൊള്ളവസ്തുക്കള്‍” എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
Malayalam 1992 MBSI
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്ക്കാലികള്ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടുഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്റെ കൊള്ളമുതൽ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്ക്കാലികള്ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ട്: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ എല്ലാം വീണ്ടെ ടുത്തു. ആടുമാടുകളെയെല്ലാം അവന്‍ മുന്‍പില്‍ വിട്ടു. ഇവ ദാവീദിന്‍െറ കൊള്ള വസ്‌തുക്കള്‍ എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ആടുമാടുകളെയും അദ്ദേഹം അപഹരിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ മറ്റു കാലിക്കൂട്ടങ്ങളോടൊപ്പം അവയെയും തെളിച്ചുകൊണ്ട് മുമ്പേപോയി. “ഇതു ദാവീദിന്റെ കൊള്ള,” എന്ന് അവർ പറഞ്ഞു.