1 Samuel 30:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തിയപ്പോള്‍ യെഹൂദ്യയിലെ തന്‍റെ സ്നേഹിതരായ ജനപ്രമാണികള്‍ക്കു കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം കൊടുത്തയച്ചു. ‘സര്‍വേശ്വരന്‍റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
Malayalam 1992 MBSI
ദാവീദ് സിക്ളാഗില്‍ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്‍ക്കും കൊള്ളയില്‍ ഒരംശം കൊടുത്തയച്ചുഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നു നിങ്ങള്‍ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു് കൊള്ളയിൽ ഒരംശം കൊടുത്തയച്ച്: “ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാര്‍ക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങള്‍ക്ക് ഒരു സമ്മാനം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ് സിക്‌ലാഗിലെത്തി. കൊള്ളവസ്‌തുക്കളില്‍ ഒരു ഭാഗം തന്‍െറ സുഹൃത്തുക്കളായ യൂദായിലെ ശ്രഷ്‌ഠന്‍മാര്‍ക്ക് കൊടുത്തയച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്‍െറ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ നിങ്ങള്‍ക്ക് ഒരു സമ്മാനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് സിക്ലാഗിൽ എത്തിയപ്പോൾ കൊള്ളയിൽ ഒരംശം തന്റെ സ്നേഹിതന്മാരായ യെഹൂദനേതാക്കന്മാർക്കു കൊടുത്തയച്ചു. “യഹോവയുടെ ശത്രുക്കളെ കൊള്ളചെയ്തതിൽനിന്ന് ഇതാ നിങ്ങൾക്കൊരു സമ്മാനം,” എന്നു പറയിക്കുകയും ചെയ്തു.