1 Samuel 30:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോര്‍അരുവിയുടെ അടുത്തെത്തി; കുറെപ്പേര്‍ അവിടെ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു.
Malayalam 1992 MBSI
അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോര്‍തോട്ടിങ്കല്‍ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറു പേരും പുറപ്പെട്ട് ബെസോര്‍തോട്ടിങ്കൽ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.
Malayalam Bible POC-ML 2013
ദാവീദ്‌ തന്‍െറ അറുനൂറ്‌ അനുചരന്‍മാരോടുംകൂടെ ബസോര്‍ നീര്‍ച്ചാലിനടുത്തെത്തി. കുറേപ്പേര്‍ അവിടെ തങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദും കൂടെയുള്ള ആ അറുനൂറുപേരും ബസോർ മലയിടുക്കിലെത്തി. അവിടെ ചിലർ പിന്നിലായിപ്പോയി.