1 Samuel 31:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിനെതിരെ അവര്‍ ഉഗ്രമായി പോരാടി; വില്ലാളികള്‍ ശൗലിനെ കണ്ടെത്തി മാരകമായി മുറിവേല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ പട ശൗലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
Malayalam 1992 MBSI
എന്നാല്‍ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സൈന്യം ശൗലിന്റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ പട ശൗലിന്‍റെ നേരേ ഏററവും മുറുകി; വില്ലാളികള്‍ അവനിൽ ദൃഷ്‍ടിവച്ചു, വില്ലാളികളാൽ അവന്‍ ഏറ്റവും വിഷമത്തിലായി.
Malayalam Bible POC-ML 2013
സാവൂളിനു ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു. വില്ലാളികള്‍ അവന്‍െറ രക്‌ഷാനിര ഭേദിച്ച് അവനെ മാരകമായി മുറിവേല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു.