1 Samuel 31:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശൗല്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്ത ഇവര്‍ വന്ന് എന്നെ അപമാനിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുമുമ്പ് നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക.” ആ യുവാവ് വല്ലാതെ ഭയപ്പെട്ടതുകൊണ്ട് അങ്ങനെ ചെയ്തില്ല. അതിനാല്‍ ശൗല്‍ സ്വന്തം വാളൂരി അതിന്മേല്‍ വീണു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
Malayalam 1992 MBSI
ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗൽ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൗൽ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെകുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല; അതുകൊണ്ട് ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.
Malayalam Bible POC-ML 2013
സാവൂള്‍ തന്‍െറ ആയുധവാഹകനോടു പറഞ്ഞു: ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന്‌ വാള്‍ ഊരി എന്നെ കൊല്ലുക. പക്‌ഷേ, അവന്‍ അതു ചെയ്‌തില്ല. അവന്‍ അത്യധികം ഭയപ്പെട്ടിരുന്നു. അതിനാല്‍ സാവൂള്‍ സ്വന്തം വാളിന്‍മേല്‍ വീണു മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.