1 Samuel 4:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേലിന്‍റെ വചനം ഇസ്രായേല്‍ജനം മുഴുവന്‍ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യര്‍, ഇസ്രായേല്യര്‍ക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യര്‍ അവരെ നേരിടാന്‍ ഏബെന്‍-ഏസെരിലും, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
Malayalam 1992 MBSI
ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടുയിസ്രായേല്‍ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന്‍ -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമൂവേൽ ദൈവത്തിന്റെ അരുളപ്പാടുകൾ എല്ലാ യിസ്രായേൽജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമൂവേലിന്‍റെ വചനം എല്ലാ യിസ്രായേലിനും വന്നിട്ട്: യിസ്രായേൽ ഫെലിസ്ത്യരുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടു, ഏബെന്‍-ഏസെരിനരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.
Malayalam Bible POC-ML 2013
സാമുവലിന്‍െറ വാക്ക്‌ ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത്‌ ഫിലിസ്‌ത്യര്‍ ഇസ്രായേലിനെതിരേയുദ്‌ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്‌ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്‌ത്യര്‍ അഫെക്കിലും പാളയമടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി.