1 Samuel 4:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാന്‍ ദൂതന്‍ ഏലിയുടെ അടുക്കല്‍ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
Malayalam 1992 MBSI
ഏലി നിലവിളികേട്ടപ്പോള്‍ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏലി നിലവിളി കേട്ടപ്പോള്‍ ഈ ആരവം എന്ത് എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്ന് ഏലിയോടും അറിയിച്ചു.
Malayalam Bible POC-ML 2013
ഏലി അതു കേട്ടു. എന്താണീ മുറവിളി? അവന്‍ ആരാഞ്ഞു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക് ഓടിവന്നുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി.